പ്രമുഖ യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമർപ്പിച്ച് എക്സൈസ്. കേസിൽ ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഖാലിദ് റഹ്‌മാനും
റിപ്പോർട്ട് :ബൈഷി കുമാർ
കൊച്ചി: യുവ സംവിധായകർ
പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ, ഛായാഗ്രഹകൻ സമീർ താഹിർ എന്നിവരാണ് കേസിലെ പ്രതികൾ.സമീർ താഹിറിന്റെ അറിവോടെയാണ് ഫ്ളാറ്റിലെ ലഹരി ഉപയോഗമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ സിനിമ പ്രവർത്തകർക്ക് ലഹരി എത്തിച്ചുനൽകിയ ഇടനിലക്കാരനെ കണ്ടെത്താനായില്ല.
കോഴിക്കോട് സ്വദേശിയായ നവീൻ എന്ന യുവാവാണ് ലഹരി കൈമാറിയത് എന്നായിരുന്നു പ്രതികൾ നൽകിയ മൊഴി. എന്നാൽ ഇക്കാര്യത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.കഴിഞ്ഞ ഏപ്രിലിൽ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ വച്ചാണ് ഹൈബ്രിഡ് കഞ്ചാവുമായി സിനിമ പ്രവർത്തകരെ എക്സൈസ് പിടികൂടിയത്.1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. മൂവരും കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.
ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.തമാശ, ഭീമൻ്റെ വഴി, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0