കാർ റോഡിലേക്ക് കയറ്റിയിട്ടത് ചോദ്യംചെയ്തു; പാലപ്പിള്ളിയിൽ സ്കൂട്ടർ യാത്രികന് കുത്തേറ്റു

റിപ്പോർട്ട് :ബൈഷികുമാർ

Jun 6, 2026 - 20:10
കാർ റോഡിലേക്ക് കയറ്റിയിട്ടത് ചോദ്യംചെയ്തു; പാലപ്പിള്ളിയിൽ സ്കൂട്ടർ യാത്രികന് കുത്തേറ്റു

പാലപ്പിള്ളിയിൽ കാർ യാത്രക്കാരും സ്കൂട്ടർ യാത്രികനും തമ്മിലുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ. കാർ യാത്രാക്കാരുമായുണ്ടായ തർക്കത്തിൽ സ്കൂട്ടർ യാത്രികനായ പുലിക്കണ്ണി സ്വദേശിക്കാണ് കുത്തേറ്റു. കാർ റോഡിലേക്ക് കയറ്റിയിട്ടത് ചോദ്യംചെയ്തതാണ് പ്രകേപനത്തിന് ഇടയാക്കിയത്.

സിപിഐഎം പ്രവർത്തകൻ കൂടിയായ പുലിക്കണ്ണി സ്വദേശി പള്ളിയാലിൽ വീട്ടിൽ അബ്ദുൾ ഖാദറിനാണ് കുത്തേറ്റത്. കഴുത്തിലും വയറിലും കുത്തേറ്റ അബ്ദുൾ ഖാദറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.ആക്രമണത്തിന് ശേഷം ചിമ്മിനി ഡാം ഭാഗത്തേക്ക് പോയ കാർ യാത്രക്കാരെ എച്ചിപ്പാറയിൽ വെച്ച് നാട്ടുകാർ തടഞ്ഞു. പിന്നാലെ ഇവരെ പൊലീസിന് കൈമാറി. കാറളം സ്വദേശികളായ പൊഴേക്കടവിൽ വീട്ടിൽ ആദിത്ത്, ഭാര്യ ശ്രുതി, പള്ളിക്കൂടത്ത് വീട്ടിൽ റോഷൻ, പൊഴേക്കടവിൽ വീട്ടിൽ രോഹിത് എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

മാർഗ തടസം സൃഷ്ടിച്ച് കാർ റോഡിലേക്ക് കയറ്റി നിർത്തിയിരുന്നു. ഇത് ചോദിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഇതിനിടെ കാർ ഓടിച്ചിരുന്ന ആദിത്ത് കാറിൽ കരുതിയിരുന്ന കത്തിയെടുത്ത് അബ്ദുൾ ഖാദറിനെ കുത്തുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0