തമിഴ് നടി സുഭാഷിണി വീട്ടിൽ മരിച്ച നിലയിൽ; ഞെട്ടലോടെ സിനിമാലോകം

റിപ്പോർട്ട് :ബൈഷികുമാർ

Apr 6, 2026 - 21:58
തമിഴ് നടി സുഭാഷിണി വീട്ടിൽ മരിച്ച നിലയിൽ; ഞെട്ടലോടെ സിനിമാലോകം

തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും അവർ അറിയപ്പെടുന്നുണ്ട്.

ശ്രീലങ്കൻ വംശജയായ സുഭാഷിണി ചെന്നൈ അയ്യപ്പൻതങ്കലിലെ ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. മരണവിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധനയ്ക്കായി അയച്ചു. നടിയുടെ മരണത്തെ ചുറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അവർ ഭർത്താവ് ബിബിൻ ചന്ദ്രയുമായുള്ള ചിത്രങ്ങൾ ഹൃദ്യമായ അടിക്കുറിപ്പുകളോടെ പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവുമായി വീഡിയോ കോളിലൂടെ തർക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. എങ്കിലും, മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. 'കയൽ' എന്ന പരമ്പരയ്ക്ക് പുറമെ 'എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ' (2023), 'വെബ്' (2023) തുടങ്ങിയ സിനിമകളിലും സുഭാഷിണി അഭിനയിച്ചിട്ടുണ്ട്. നടിയുടെ മരണവാർത്തയിൽ സഹപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0