രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ അധിക്ഷേപിച്ച കോൺഗ്രസ്‌ പ്രവർത്തകനെതിരെ കേസ്

റിപ്പോർട്ട് :ബൈഷികുമാർ

Apr 6, 2026 - 16:26
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ അധിക്ഷേപിച്ച കോൺഗ്രസ്‌ പ്രവർത്തകനെതിരെ കേസ്

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് കോൺഗ്രസ്‌ പ്രവർത്തകനെതിരെ കേസ്. മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെ ആണ് കാസർ​ഗോഡ് സൈബർ പൊലീസ് കേസെടുത്തത്. ‘നിയാസ് മലബാറി’ എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് ഇയാൾ അധിക്ഷേപ പോസ്റ്റുകൾ പങ്കുവച്ചത്.

അതേസമയം നിയാസ്സുദീൻ നിലവിൽ ഒളിവിലാണ്. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0