ഇതെന്തൊരു ആരാധന !മഞ്ജു വാര്യരെ കടന്നുപിടിച്ച് ചുംബിച്ച് യുവതി

റിപ്പോർട്ട് :ബൈഷികുമാർ

Apr 6, 2026 - 13:17
ഇതെന്തൊരു ആരാധന !മഞ്ജു വാര്യരെ കടന്നുപിടിച്ച് ചുംബിച്ച് യുവതി

പൊതുവേദികളിൽ വനിതാ സിനിമാ താരങ്ങൾക്കുള്ള സുരക്ഷിതത്വം നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. സിനിമാ താരങ്ങള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുക സംഘാടകരെ സംബന്ധിച്ച് ഭാരിച്ച ഉത്തരവാദിത്തമാണ്. ലൈം​ഗികചുവയുള്ള കമന്റുകൾ മുതൽ ശരിയായ രീതിയിലല്ലാത്ത സ്പ‍ർശനം വരെ പലപ്പോഴും ഇവ‍ർക്ക് നേരിടേണ്ടി വരുന്നുണ്ട്.

എന്നാൽ ആൾത്തിരക്കിനിടയിൽ ഇത്തരം പ്രവർത്തികളോട് പലപ്പോഴും ഇവർക്ക് പ്രതികരിക്കാൻ കഴിയാതെയും വരാറുണ്ട്. സ്ക്രീനിൽ മാത്രം കണ്ടിരുന്ന തങ്ങളുടെ ആരാധന പാത്രങ്ങളെ നേരിട്ട് കാണുമ്പോൾ ഉണ്ടാവുന്ന ഒരുതരം ആവേശമാണ് ഇവരെ ഇത്തരം പ്രവർത്തികളിലേക്ക് നയിക്കാറുള്ളത്. ഇത്തരം നിരവധി വീഡിയോകളാണ് ഈയടുത്തക്കാലത്തായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ  ഒരു വീഡിയോക്കൂടി സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

മഞ്ജു വാര്യ‍ർക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. പാലക്കാട് ജില്ലയിൽ വച്ചുള്ള ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മഞ്ജു വാര്യ‍ർ. ഉദ്​​ഘാടന വേദിയിൽ തന്നെ താരത്തിനോട് ആരാധകർക്ക് സംവദിക്കാൻ വേണ്ടി ഒരു പ്രത്യേകയിടം തയ്യാറാക്കിയിരുന്നു. വേദിയിൽ നിന്ന മഞ്ജു വാര്യ‍ർക്ക് അടുത്തേക്ക് കടന്നുവന്ന യുവതി താരത്തെ ബലമായി പിടിച്ച് ചുംബിക്കുകയായിരുന്നു. വേദി നിന്ന അം​ഗരക്ഷകരും അവതാരകയും അടക്കം ഒരു നിമിഷനേരത്തേക്ക് സ്തബധരായി നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, സമയോചിതമായി ഉടൻ താരം സന്ദർഭം കൈകാര്യം ചെയ്യുന്നതും കാണാം. പിന്നാലെ അവര്‍ വേദിയില്‍ നിന്ന് ആരാധികയെ മാറ്റുകയും ചെയ്യുന്നു. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് സൂചിപ്പിച്ച് അവതാരക സംസാരിക്കുന്നതും ഒപ്പം കാണാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0