കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്; 75 എൽപിജി സിലിണ്ടറുകൾ പിടികൂടി, ഒരാൾ അറസ്റ്റിൽ

റിപ്പോർട്ട് :ബൈഷികുമാർ

Apr 3, 2026 - 16:55
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്; 75 എൽപിജി സിലിണ്ടറുകൾ പിടികൂടി, ഒരാൾ അറസ്റ്റിൽ

*ന്യൂഡൽഹി:രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വർധിക്കുന്നു. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ബവാനയിൽ സിലിണ്ടറുകൾ അനധികൃതമായി സംഭരിച്ച് വിൽപന നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 75 സിലിണ്ടറുകൾ പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനിയായ അനിലിനെ അറസ്റ്റ് ചെയ്തു.

ബവാന ഡിസ്ട്രിക്റ്റ് പാർക്കിന് സമീപം പിക്കപ്പ് ട്രക്ക് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ആദ്യം 27 സിലിണ്ടറുകൾ കണ്ടെത്തിയത്. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതോടെ ഫാക്ടറി പരിസരത്തെ ഷെഡിൽ ഒളിപ്പിച്ചിരുന്ന 48 സിലിണ്ടറുകൾ കൂടി പൊലീസ് കണ്ടെടുത്തു. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളോ മതിയായ രേഖകളോ ഇല്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ, ഇറാൻ സംഘർഷം തുടരുന്നതും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നതുമാണ് ഇന്ത്യയിൽ നിലവിലെ എൽപിജി പ്രതിസന്ധിക്ക് കാരണമായത്. ഈ വിതരണ ശൃംഖലയിലെ പാളിച്ചകൾ മുതലെടുത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0