കുറ്റബോധത്താൽ ജീവിക്കാനാകില്ല’; ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങിമരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി

റിപ്പോർട്ട് :ബൈഷികുമാർ

Apr 3, 2026 - 07:07
കുറ്റബോധത്താൽ ജീവിക്കാനാകില്ല’; ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങിമരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി

ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചതിന് പിന്നാലെ അമ്മ ജീവനൊടുക്കി. ടെക്കിയായി ജോലി ചെയ്യുന്ന യുവതിയാണ് മകൻ മരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്. ആത്മഹത്യക്കുറിപ്പ് എ‍ഴുതിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.

ക‍ഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം. ഉണങ്ങിയ തുണിയെടുക്കുന്നതിനായി ടെറസിലേക്ക് പോയതിന് പിന്നാലെയാണ് സംഭവം നടന്നത്. തൻ്റെ അസാനിദ്ധ്യത്തിൽ ശുചിമുറിയിലേക്ക് കുഞ്ഞ് പോകുകയും ബക്കറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നതിനാൽ മുങ്ങി മരിച്ചതാകാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ആത്മഹത്യക്കുറിപ്പിൽ, അമ്മ തന്നെ സ്വയം കുറ്റപ്പെടുത്തുവെന്ന് പൊലീസ് പറയുന്നു. മകൻ്റെ മരണത്തിൽ താൻ കുറ്റക്കാരിയാണെന്നും കുറ്റബോധം കൊണ്ട് ഇനി ജീവിക്കാനാകില്ലെന്നും അമ്മ പറയുന്നു. ഗുളിക ക‍ഴിച്ചുള്ള ആത്മഹത്യാശ്രമം പരാജയപ്പെട്ടതോടെ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. ഭർത്താവ് ജോലിക്ക് പോയി തിരികെ വന്നതിന് പിന്നാലെ സംഭവം പുറത്തറിയുകയായിരുന്നു. അന്വേഷണം നടക്കുകയായണെന്ന് പൊലീസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0