തിരുവനന്തപുരത്ത് ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയിൽ

റിപ്പോർട്ട് :ബൈഷികുമാർ

Mar 31, 2026 - 13:12
തിരുവനന്തപുരത്ത് ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കൊല്ലം സ്വദേശി സനോജിനാണ് കുത്തേറ്റത്. മെഡിക്കൽ കോളേജിനു മുന്നിലെ ബാറിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ സനോജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സനോജിൻ്റെ പരുക്ക് ഗുരുതരമല്ല.സംഘർഷത്തിനിടെ സനോജിന്റെ വയറിനാണ് കുത്തേറ്റത്. കത്തിയോ മറ്റേതെങ്കിലും മൂർച്ചയുള്ള വസ്തുവോ ഉപയോഗിച്ചുള്ള കുത്തേറ്റതാണോ എന്ന് സംശയമുണ്ടെങ്കിലും, പൊലീസ് ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0