റാപ്പ് മ്യൂസിക് വീഡിയോ രൂപത്തിൽ കോട്ടയത്തെ വികസനം; മമ്മൂട്ടിയെ കാണിച്ച് റിലീസ് ചെയ്ത് അഡ്വ. കെ അനിൽ കുമാർ
റിപ്പോർട്ട് :ബൈഷികുമാർ
കോട്ടയം മണ്ഡലത്തിന് ആവശ്യമായ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി റാപ്പ് മ്യൂസിക് പുറത്തിറക്കി. കോട്ടയത്തെ സി പി ഐ എം സ്ഥാനാർഥി അഡ്വ. കെ അനിൽ കുമാർ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ സാനിധ്യത്തിൽ റാപ്പ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. വർഷങ്ങളായി കോട്ടയത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഒരു മാറ്റമാണ്, വികസനത്തിന്റെ പേരിൽ ആകാശപാത എന്ന് പേരിട്ട് നാല് ഇരുമ്പ് നാട്ടി, പാതി വഴിയിൽ പദ്ധതി ഉപേക്ഷിച്ച് പോകുന്ന സ്ഥിരം പ്രവർത്തനത്തിന് പകരം ആ സ്ഥാനത്ത് കോട്ടയത്തെ ജനങ്ങൾക്ക് വേണ്ടത് റോഡും, പാലങ്ങളുമാണ്. ആ മാറ്റത്തിനായി എൽഡിഎഫിനെ തെരഞ്ഞെടുത്ത് സ്മാർട്ട് കോട്ടയത്തിന് തുടക്കം കുറിക്കാനാണ് ഈ റാപ്പിലൂടെ നൽകുന്ന സന്ദേശം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0