പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ്

റിപ്പോർട്ട് :ബൈഷികുമാർ

Mar 27, 2026 - 18:40
പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ്

പാലക്കാട്: പാലക്കാട്ടെ കോൺ​ഗ്രസ് നേതാവ് പ്രശോഭിനെതിരെയുള്ള പീഡന പരാതിയിൽ എല്ലാ തെളിവുകളും ഉണ്ടെന്ന് അതിജീവിത. പീഡന ദൃശ്യങ്ങൾ ഉൾപ്പെടെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഗർഭിണിയായപ്പോൾ ഗുളികകൾ വാങ്ങി നൽകിയെന്നും അബോർഷൻ ചെയ്യാൻ നിർബന്ധിച്ചുവെന്നും അതിജീവിത വെളിപ്പെടുത്തി. നിരന്തരം ഭീഷണിയും ഉണ്ടായി. ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് താൻ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകിയതെന്നും യുവതി പറഞ്ഞു. അതേ സമയം പ്രതികരിക്കാനില്ലെന്നാണ് ആരോപണ വിധേയനായ കൗൺസിലർ പ്രശോഭിന്റെ പ്രതികരണം.പാലക്കാട് നഗരസഭയിലെ 24ാം വാർഡ് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് എതിരെയാണ് ദളിത് യുവതി പീഡന പരാതി ഉന്നയിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്ന് മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഗർഭഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾക്ക് പിന്നാലെയാണ്, പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലറും മാങ്കൂട്ടത്തിലിൻ്റെ അടുത്ത അനുയായിയുമായ പ്രശോഭ് സി വത്സനെതിരെ സമാന പരാതി ഉയർന്നിരിക്കുന്നത് . ജോലിയുടെ അഭിമുഖത്തിന് എന്ന് പറഞ്ഞു കബളിപ്പിച്ച് കാറിൽ കയറ്റി, പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചും ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയിലുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0