ഒമാനിൽ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർക്ക് കൂടി ദാരുണാന്ത്യം

റിപ്പോർട്ട് :ബൈഷികുമാർ

Mar 27, 2026 - 01:26
ഒമാനിൽ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർക്ക് കൂടി ദാരുണാന്ത്യം

ഒമാനിൽ മഴയിലുംവാദിയിലെ വെള്ളക്കെട്ടിൽ വീണ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥ തുടരുന്നതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മൂന്നു പേർക്ക് കൂടി ദാരുണാന്ത്യം. രണ്ട് സ്ത്രീകളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇതോടെ മഴക്കെടുതിയിൽ ഒമാനിലെ മരണം പത്തായി.

മനാ വിലായത്തിൽ വാഹനം ഒഴുക്കിൽ പെട്ട് കാണാതായ സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലുണ്ടായ അപകടത്തിൽ രണ്ട് സ്വദേശി സ്ത്രീകൾ മുങ്ങി മരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0