പാചകവാതകക്ഷാമം; ബെംഗളൂരുവിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി

റിപ്പോർട്ട് :ബൈഷി കുമാർ

Mar 25, 2026 - 20:11
പാചകവാതകക്ഷാമം; ബെംഗളൂരുവിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി

രാജ്യത്ത് പാചകവാതകക്ഷാമം രൂക്ഷമായി തുടരുകയാണ്. നിരവധി ഹോട്ടലുകളാണ് പൂട്ടിയത്. ഇതിനിടെ പാചകവാതകക്ഷാമം മൂലം അടച്ചിടേണ്ടിവന്ന ഹോട്ടലിന്റെ ഉടമ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി(50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബെംഗളൂരുവിലെ ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഹനുമാൻ ഹോട്ടൽ നടത്തിവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസമാണ് രാമുവിനെ ഹോട്ടലിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയായി വാണിജ്യ പാചകവാതക സിലിൻഡറുകളുടെ ക്ഷാമം മൂലം രാമുവിന്റെ ഹോട്ടൽ അടച്ചിട്ട നിലയിലായിരുന്നു. ഹോട്ടൽ പ്രാവർത്തിക്കാത്തതിനെ തുടർന്ന് ഹോട്ടൽ കെട്ടിടത്തിന്റെ വാടകയും, വായ്പയുടെ അടവുകളും അടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് രാമു ജീവനൊടുക്കിയത് എന്നാണ് വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0