ചെന്നൈ എക്സ്പ്രസ് ഉൾപ്പെടെ കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകി; ദുരിതത്തിലായി യാത്രക്കാർ
റിപ്പോർട്ട് :ബൈഷികുമാർ
കേരളത്തിലേക്കുള്ള രാത്രികാല ട്രെയിനുകളിൽ പലതും കഴിഞ്ഞ ദിവസം വൈകി ഓടിയത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. സേലം ഭാഗത്ത് നിന്നുള്ള കേരളത്തിലേക്കുള്ള രാത്രികാല ട്രെയിനുകളാണ് മണിക്കൂറുകളോളം വൈകി ഓടിയത്. ചെന്നൈ സെൻട്രൽ – മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്, തിരുപ്പതി – കൊല്ലം എക്സ്പ്രസ്സ് എന്നിവ മൂന്ന് മണിക്കൂറിലധികമാണ് വൈകിയത്.രാവിലെ 7 : 45 ന് തിരുവനന്തപുരം സെൻട്രലിൽ എത്തേണ്ടിയിരുന്ന ചെന്നൈ സൂപ്പര്ഫാസ്റ് എക്സ്പ്രസ് 10 : 14 നാണു എത്തിയത്. 6 : 20 ന് കൊല്ലം ജങ്ഷനിൽ എത്തേണ്ടിയിരുന്ന തിരുപ്പതി കൊല്ലം എക്സ്പ്രസ് എട്ട് മണിക്കാണ് എത്തിയത്. ഇതുകൂടാതെ ജയന്തി ജനത, മൈസൂരു – തിരുവനന്തപുരം നോർത്ത്, ചെന്നൈ എസി സൂപ്പർഫാസ്റ്റ്, ചെന്നൈ – മംഗളൂരു സൂപ്പർഫാസ്റ്റ് എന്നിവ രണ്ട് മണിക്കൂറോളം വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. എസ്.എം.വി.ടി ബെംഗളൂരു – എറണാകുളം ഉൾപ്പെടെയുള്ള ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകിയാണ് യാത്ര നടത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0