സതീശൻ വനവാസത്തിന് തയ്യാറെടുക്കട്ടെ; കൂടും കുടുക്കയും റെഡിയാക്കി വെക്കാൻ ബിനോയ് വിശ്വം
റിപ്പോർട്ട് :ബൈഷി കുമാർ
വി.ഡി. സതീശന്റെ വനവാസ പരാമർശത്തെ പരിഹസിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലു നൽകിയ തെറ്റായ ഉപദേശങ്ങളും കണക്കുകളും വിശ്വസിച്ച് സതീശൻ അബദ്ധത്തിൽ പറഞ്ഞതാവാം ഈ പ്രസ്താവന എന്ന് ബിനോയ് വിശ്വം പരിഹസിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സതീശൻ പറഞ്ഞ സീറ്റുകളുടെ അടുത്ത് പോലും എത്താൻ കോൺഗ്രസിന് കഴിയില്ലെന്നും, അന്ന് വനവാസത്തിന് പോകേണ്ടി വരുന്നത് സതീശനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനായി സതീശൻ കൂടും കുടുക്കയും ഇപ്പോൾ തന്നെ തയ്യാറാക്കി വെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൽ നിലവിൽ വീശുന്നത് എൽ.ഡി.എഫിന് അനുകൂലമായ കാറ്റാണെന്നും ഈ ജനവിധി ഇടതുപക്ഷത്തിന്റെ മൂന്നാം ഊഴം ഉറപ്പാക്കുമെന്നും ബിനോയ് വിശ്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ അവകാശവാദങ്ങൾ വെറും താല്ക്കാലികം മാത്രമാണെന്നും ജനപിന്തുണ എൽ.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0