പാപ്പനും പിള്ളേരും 100 കോടി ക്ലബ്ബിൽ’; രാജകീയ നേട്ടം സ്വന്തമാക്കിയത് ഏഴ് ദിവസം കൊണ്ട്

റിപ്പോർട്ട് :ബൈഷി കുമാർ

Mar 25, 2026 - 15:54
പാപ്പനും പിള്ളേരും 100 കോടി ക്ലബ്ബിൽ’; രാജകീയ നേട്ടം സ്വന്തമാക്കിയത് ഏഴ് ദിവസം കൊണ്ട്

ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ 100 കോടി ക്ലബ്ബിൽ രാജകീയ ഇടം നേടി. വെറും ഏഴ് ദിവസം കൊണ്ടാണ് റെക്കോർഡ് കളക്ഷൻ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 19ന് ആഗോള റിലീസായി എത്തിയ സിനിമയ്ക്ക് ആദ്യ ദിനം തന്നെ 18 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയിരുന്നു. ഇതോടെ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള സിനിമയായി ആട് 3 മാറി. ഇത് കൂടാതെ ജയസൂര്യയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം കൂടെയാണ് ആട് 3 .മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ ഹിറ്റുകളായിരുന്നെങ്കിലും അതിനേക്കാൾ സ്വീകാര്യതയാണ് ആട് – 3 ക്ക് ലഭിച്ചിരിക്കുന്നത്.ജയസൂര്യ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവര്‍ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ വിദേശത്ത് കൂടുതൽ സ്‌ക്രീനുകൾ ചിത്രം പ്രദർശനത്തിനെത്തി. ഓരോ ദിനവും കേരളത്തിലും കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കപെടുന്ന ചിത്രത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0