രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
റിപ്പോർട്ട് :ബൈഷി കുമാർ
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ ആദ്യ പരാതിക്കാരി നൽകിയ ഹർജിയാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത് . ഹൈക്കോടതി ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകൾ പരാതിക്കാരിയുടെ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഈ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് കോടതി ഹർജി ഇന്നത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്.രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ മരവിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവതി കോടതിയെ സമീപിച്ചത്.രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിയുടെ ഇന്നത്തെ നിലപാട് ഏറെ നിർണ്ണായകമാണ്. ജാമ്യം റദ്ദാക്കപ്പെട്ടാൽ അത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കും വഴിതുറക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0