നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരചിത്രം നാളെ തെളിയും; സൂക്ഷ്മപരിശോധനയിൽ 354 പത്രികകൾ തള്ളി

റിപ്പോർട്ട് :ബൈഷി കുമാർ

Mar 25, 2026 - 08:41
നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരചിത്രം നാളെ തെളിയും; സൂക്ഷ്മപരിശോധനയിൽ 354 പത്രികകൾ തള്ളി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം വ്യക്തമാകാൻ ഇനി ഒരു ദിവസം കൂടി ബാക്കി. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ, അപരന്മാരെയും വിമതരെയും പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്തൊട്ടാകെ 354 പത്രികകളാണ് വിവിധ കാരണങ്ങളാൽ തള്ളിയത്.

പത്രിക പിൻവലിക്കാനുള്ള സമയം കൂടി കഴിയുന്നതോടെ ഓരോ മണ്ഡലത്തിലും പോരാട്ടം ആരൊക്കെ തമ്മിലാണെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നിലവിൽ കളത്തിലുള്ള സ്ഥാനാർത്ഥികളിൽ ആരെല്ലാം മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് നാളെ വൈകുന്നേരത്തോടെ വ്യക്തമാകും.വിമതരെ അനുനയിപ്പിക്കാനും അപരന്മാരെ ഒഴിവാക്കാനും മുന്നണി നേതൃത്വങ്ങൾ അണിയറയിൽ സജീവമായ ചർച്ചകൾ നടത്തിവരികയാണ്. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0