തിരിച്ചുകയറി ഓഹരിവിപണി! 23000-ത്തിലേക്ക് കുതിച്ച് നിഫ്റ്റി, 74000 കടന്ന് സെൻസെക്സ്
റിപ്പോർട്ട് :ബൈഷി കുമാർ
ഇന്നലെ നേരിട്ട തിരിച്ചടിക്ക് മികച്ച മുന്നേറ്റത്തിലൂടെ ഇന്ന് മറുപടി നൽകി ഇന്ത്യൻ ഓഹരിവിപണി. നിഫ്റ്റി നാനൂറോളം പോയിന്റ് ഉയർന്ന് 22,912.40 പോയിന്റിൽ അവസാനിച്ചപ്പോൾ, സെൻസെക്സ് 1300 -ലധികം പോയിന്റ് മുന്നേറി 74,068.45 പോയിന്റിൽ ഇന്നത്തെ വ്യാപാരം നിർത്തി.
മിഡ്ക്യാപ് സൂചികയും , ബാങ്കിങ് ഓഹരികളും വാൻ നേട്ടം കൊയ്ത ദിവസം എല്ലാ മേഖലകളിലും ഉള്ള ഓഹരികൾ ഉയർച്ചയ്ക്ക് സാക്ഷിയായി. പ്രമുഖ കമ്പനി ഓഹരികളിൽ ഏറ്റവുമധികം നേട്ടം കൊയ്തത് എൽ&ടി, ഇന്റർഗ്ലോബ്എവിയേഷൻ, ആസിയൻ പെയിന്റ്സ്, കോട്ക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ ഓഹരികളാണ്.എണ്ണ കമ്പനികളുടെ ഓഹരികളും മികച്ച നേട്ടം കൊയ്ത ദിവസം എച്ച്പിസിഎൽ, ബിപിസിഎൽ എന്നീ കമ്പനികളും നില മെച്ചപ്പെടുത്തി. ക്രൂഡ് ഓയിൽ വില കുറയുന്നതാണ് ഈ നേട്ടത്തിന് പിന്നിൽ. നിഫ്റ്റിയിലെ 45 സ്റ്റോക്കുകളും സെൻസെക്സ്-ലെ 28 സ്റ്റോക്കുകളും നേട്ടത്തോടെ അവസാനിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0