ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള യോഗം

Dtvnewsonline

Nov 8, 2025 - 14:16
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള യോഗം

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള യോഗം

തിരുവനനന്തപുരം ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള യുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പേട്ടയിലെ യംഗ്സ്റ്റേഴ്സ് ക്ളബ് ഹാളിൽ നടന്നു. കഴിഞ്ഞ നവംബർ ഒന്നിന് തിരുവനന്തപുരം പ്രസ് ക്ളബിൽ നടന്ന യോഗം പൂർണവിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ട്രേഡ് യൂണിയൻ്റെ മുന്നോട്ടുള്ള വളർച്ചയിൽ തടസമായിട്ടുള്ള നീക്കങ്ങൾക്കെതിരെ അംഗങ്ങൾ ജാഗരൂഗരായിരിക്കണമെന്നും സംഘടനാവിരുദ്ധ പ്രവണതകളെ മുളയിലേ തടയിടണമെന്നും അത്തരക്കാരെ യൂണിയനിൽ നിന്നും നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ ഉയർത്തിപ്പിടിക്കുന്ന നിർദ്ദേശങ്ങൾ ഉപാധികളില്ലാതെ പിന്തുണക്കുവാൻ യോഗം ആഹ്വാനം ചെയ്തു. 2025 ഡിസംബർ ഫെസ്റ്റ് നടത്തുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ്റെ സംഘടനാ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിസുമേഷ് കൃഷ്ണൻ, രാജൻ വി പൊഴിയൂർ, ബൈഷി, ട്രഷറർ ശ്രീലക്ഷ്മി ശരൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ രാഘവൻ, സജീവ് ഗോപാലൻ, സുനിൽദത്ത് സുകുമാരൻ, ഷൈൻ, സജിമോൻ, ശ്യാം എസ് ധരൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0