ട്രെയിനിൽ മദ്യം കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാൽ നിങ്ങൾക്ക് പിഴയും തടവും നേരിടേണ്ടിവരും.
റിപ്പോർട്ട് :ബൈഷി കുമാർ
ബസ്സുകൾ വിമാനങ്ങൾ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാൻ ആളുകൾ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാർഗ്ഗമാണ് ട്രെയിൻ. രാജ്യത്തിൻ്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ട്രെയിൻ യാത്രയിൽ യാത്രക്കാർ പാലിക്കേണ്ടതായുള്ള ചില നിയമങ്ങൾ ഇന്ത്യൻ റെയിൽവേയുടേതായുണ്ട്. എന്നാൽ ഇപ്പോഴും യാത്രക്കാർക്ക് അറിയാൻ ആഗ്രഹമുള്ള ഒരു കാര്യമാണ് ഇന്ത്യൻ റെയിൽവെയുടെ മദ്യനിയമങ്ങൾ. ഇന്ത്യൻ റെയിൽവെയിൽ മദ്യം കൊണ്ടുപോകാനുള്ള നിയമങ്ങൾ വളരെ കർശനമാണ്. ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നത് റെയിൽവെ കർശനമായി വിലക്കുന്നുണ്ട്. അതുപോലെ റെയിൽവെയുടെ മദ്യനിയമങ്ങൾ റോഡ് യാത്രയിലേയും വിമാനയാത്രയിലേയും അപേക്ഷിച്ച് വളരെ വ്യത്യസ്‌തമാണ്.
ട്രെയിനുകളിൽ മദ്യം കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ട്രെയിൻ യാത്രയിൽ മദ്യം കഴിക്കുന്നതും കൊണ്ടുപോകുന്നതും യാത്രക്കാർക്ക് സുരക്ഷാഭീഷണി ഉയർത്തുക മാത്രമല്ല മറ്റ് യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുമെന്നാണ് റെയിൽവെ നിയമങ്ങളിൽ പറയുന്നത്. ട്രെയിനിൽ മദ്യപിക്കുന്നതായി കണ്ടെത്തിയാൽ തടവും പിഴയും ലഭിക്കും. മദ്യം കൊണ്ടുപോകുന്നതായി അറിവ് ലഭിച്ചാൽ 5000 മുതൽ 25000 രൂപവരെ പിഴ ചുമത്താം. മദ്യനിരോധനമുള്ള സംസ്ഥാനങ്ങളായ ബിഹാർ, ഗുജറാത്ത്,നാഗാലാൻഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ അടച്ച കുപ്പിയിൽപോലും മദ്യം കൊണ്ടുപോകുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നു.
ഇവിടെ മദ്യം കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാൽ നിങ്ങൾക്ക് പിഴയും തടവും നേരിടേണ്ടിവരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0