കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മുമ്മയുടെ അറസ്റ്റ് ഇന്ന്
റിപ്പോർട്ട് :ബൈഷി കുമാർ
കുട്ടിയെ കഴുത്തിന് മുറിവേറ്റ നിലയിൽ രക്ഷിതാക്കൾ തന്നെയാണ് അങ്കമാലിയെ ആശുപത്രിയിൽ എത്തിച്ചത്. എന്തോ ജീവി കടിച്ചു മുറിവ് പറ്റിയെന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്. കത്തിയോ മറ്റോ ഉപയോഗിച്ച് കൊണ്ടുള്ള മുറിവ് ആണെന്ന് മനസിലാക്കിയ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുക ആയിരുന്നു...
കൊച്ചിയില്‍ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയില്‍ എത്തിച്ച 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അങ്കമാലി കറുകുറ്റി സ്വദേശികളായ ആന്റണി റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു...സംഭവത്തിൽ അമ്മുമ്മയുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപെടുത്തും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0