*ആനുകൂല്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തിക്കുകയാണ് സർക്കാർ നയം: മന്ത്രി ജി. ആർ അനിൽ*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 6, 2025 - 05:57
Nov 6, 2025 - 05:59
*ആനുകൂല്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തിക്കുകയാണ് സർക്കാർ നയം: മന്ത്രി ജി. ആർ അനിൽ*

നെടുമങ്ങാട് മണ്ഡലത്തിൽ 373 പട്ടയങ്ങൾ വിതരണം ചെയ്തു.

*ആനുകൂല്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തിക്കുകയാണ് സർക്കാർ നയം: മന്ത്രി ജി. ആർ അനിൽ*

അർഹതപ്പെട്ട കൈകളിൽ പട്ടയം, പെൻഷൻ,തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ എത്തിക്കുകയാണ് സർക്കാർ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലികളും ഓരോ മണ്ഡലത്തിലും 

ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണ്. റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച പട്ടയമേളയിൽ തിരുവനന്തപുരം താലൂക്കിലെ 17 പേർക്കും നെടുമങ്ങാട് താലൂക്കിലെ 24 പേർക്കും ഉൾപ്പെടെ 41 പുതിയ പട്ടയങ്ങൾ വിതരണം ചെയ്തു.

നെടുമങ്ങാട് മണ്ഡലത്തിൽ നാലര വർഷത്തിനിടെ പട്ടയമില്ലാത്ത 484 അപേക്ഷകൾ ലഭിച്ചു.മണ്ഡലത്തിൽ ഇതുവരെ ആകെ 373 പട്ടയങ്ങൾ വിതരണം ചെയ്തു. കരിപ്പൂര് വലിയമല ഐ ഐ എസ് ടി യുടെ സമീപത്തായി താമസിക്കുന്ന 20 കുടുംബങ്ങളുടെ പട്ടയ അപേക്ഷകളുടെ നടപടികൾ അവസാന ഘട്ടത്തിലാണ്. 

നവംബർ മാസം അവസാനത്തോടുകൂടി ഈ പട്ടയങ്ങൾ വിതരണത്തിന് തയ്യാറാകുന്നതാണ്. പട്ടയ ഡാഷ്ബോർഡുകളിൽ ഉൾപ്പെട്ട അപേക്ഷയുൾപ്പെടെ അവശേഷിക്കുന്ന മുഴുവൻപേരുടെയും പട്ടയങ്ങൾ ജനുവരിയിൽ വീണ്ടും പട്ടയമേള സംഘടിപ്പിച്ച് അവസാനത്തെയാളിന്റെയും പട്ടയ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു. വലിയമല ഐ ഐ എസ് ടി യുടെ വികസനത്തിനായി 25 കുടുംബങ്ങളിൽ നിന്നും മൂന്നേക്കർ ഭൂമി ഏറ്റെടുക്കുന്നുണ്ട്. ഇവർക്കും മതിയായ നഷ്ടപരിഹാരത്ത് ഉറപ്പാക്കും ഈ വിഷയവും സർക്കാർ പരിഗണനയിലാണ്.

വാളിക്കോട് വഴിയോര വിശ്രമകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ആർ.ഡി.ഒ കെ. പി ജയകുമാർ, തഹസിൽദാർ ഷെഫീക്ക്. വൈ,സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സിപിഐഎം ഏരിയ സെക്രട്ടറി കെ പി പ്രമോഷ് എന്നിവർ പങ്കെടുത്തു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0