അഞ്ചോളം കടുവകളുടെ വഴി തടഞ്ഞ് സന്ദർശകരുടെ സെൽഫി; ലാഭം മാത്രം മതിയോയെന്ന് നെറ്റിസെന്‍സ്

റിപ്പോർട്ട് :ബൈഷി കുമാർ

Dec 1, 2025 - 12:15
അഞ്ചോളം കടുവകളുടെ വഴി തടഞ്ഞ് സന്ദർശകരുടെ സെൽഫി; ലാഭം മാത്രം മതിയോയെന്ന് നെറ്റിസെന്‍സ്

മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിൽ സഫാരി ജീപ്പുകൾ ഒരു കടുവ കുടുംബത്തിന്റെ വഴി തടസ്സപ്പെടുത്തിയതിന്റെ വീഡിയോ വൈറലായി. ജീപ്പുകൾ അപകടകരമാംവിധം അടുത്തേക്ക് നീങ്ങിയപ്പോൾ സഞ്ചാരികൾ സെൽഫിയെടുക്കാൻ തിരക്കുകൂട്ടി. ഇന്ത്യയിലെ പല സംരക്ഷിത വനങ്ങളിലും ഇന്ന് സഞ്ചാരികളില്‍ നിന്നും പണം വാങ്ങി പ്രവേശിപ്പിക്കുന്നു. ആദ്യമൊക്കെ ചില നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പദ്ധതി സാധാരണമായതോടെ അല്പം ഇളവുകളൊക്കെ വന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിലെ സഫാരിക്കിടെ സന്ദർശകർക്ക് വേണ്ടി കടുവ കുടുംബത്തിന്‍റെ തൊട്ടടുത്ത് വരെ സഫാരി ജീപ്പുകൾ പാര്‍ക്ക് ചെയ്തിരിക്കുന്നതും സഞ്ചാരികൾ കടുവകയുടെ പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാന്‍ തിരക്ക് കൂട്ടുന്നതും ചിത്രീകരിച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അസ്വസ്ഥരായി കടുവകൾ

അഞ്ചാറ് ജീപ്പുകളിലായി സന്ദർശകർ തങ്ങളുടെ വഴി മുടക്കി നില്‍ക്കുന്നതില്‍ കടുവ കൂട്ടം അസ്വസ്ഥരായിരുന്നു. പെട്ടെന്ന് എങ്ങോട്ട് നീങ്ങണമെന്ന് അറിയാതെ അവര്‍ ആശങ്കപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ കടുവകളുടെ പശ്ചാത്തലത്തില്‍ ചില വിനോദ സഞ്ചാരികൾ തങ്ങളുടെ സെൽഫികളെടുക്കാന്‍ തിരക്ക് കൂട്ടുന്നതും കാണാമായിരുന്നു. ഇതിനിടെ കടുവകൾ സഫാരി ജീപ്പുകൾക്ക് ഇടയിലൂടെ മണ്‍പാത മുറിച്ച് കടക്കുന്നതും കാണാമായിരുന്നു. വീഡിയോ വിനോദ സഞ്ചാരികളുടെ സുരക്ഷയെയും പാർക്ക് മാനേജ്മെന്‍റിനെയും കുറിച്ച് നെറ്റിസൺമാരെ ആശങ്കാകുലരാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0