മെഡിക്കൽ കോളജ് വിദ്യാർഥികൾ അതിക്രമം നേരിട്ട സംഭവം: നടപടിയെടുത്ത് പ്രിൻസിപ്പൽ; സുരക്ഷ കൂട്ടാൻ നിർദേശം നൽകി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 30, 2025 - 11:14
മെഡിക്കൽ കോളജ് വിദ്യാർഥികൾ അതിക്രമം നേരിട്ട സംഭവം: നടപടിയെടുത്ത് പ്രിൻസിപ്പൽ; സുരക്ഷ കൂട്ടാൻ നിർദേശം നൽകി

തിരുവനന്തപുരം :മെഡിക്കല്‍ കോളേജ് ഡയാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിക്രമം നേരിട്ട സംഭവത്തില്‍ നടപടി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് നൈറ്റ് ഡ്യൂട്ടിക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപരിചിതന്റെ ആക്രമണം നേരിടേണ്ടിവന്നത്. (principal took action in attack against medical college students)

നാലാം വര്‍ഷ ഡയാലിസിസ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ക്കാണ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം ദുരനുഭവം ഉണ്ടായത്. അപരിചിതനായ വ്യക്തി വിദ്യാര്‍ത്ഥികള്‍ വിശ്രമിച്ചിരുന്ന മുറിയില്‍ അതിക്രമിച്ച് കയറി, കാലില്‍ കയറി പിടിച്ചു. കത്രികയും കസേരയും കൊണ്ട് ഡയാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിഭ്രാന്തി പരത്തി. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0