ഓപ്പറേഷൻ നുംഖോർ; നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ്ക്രൂയിസര്‍ വിട്ടു നൽകി, നടപടി കടുത്ത വ്യവസ്ഥകളോടെ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 29, 2025 - 16:42
ഓപ്പറേഷൻ നുംഖോർ; നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ്ക്രൂയിസര്‍ വിട്ടു നൽകി, നടപടി കടുത്ത വ്യവസ്ഥകളോടെ

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ഒരു വാഹനം വിട്ടു നല്‍കി. മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നല്‍കിയത്. ബോണ്ടിന്റെയും ബാങ്ക് ഗ‍്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് വാഹനം വിട്ടു നൽകിയത്.അമിതിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ തീരുമാനം. വാഹനം ഉപയോഗിക്കരുത്, കേരളത്തിന് പുറത്തുകൊണ്ട് പോകരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് വിട്ടു നല്‍കിയത്. ഓപ്പറേഷന്‍ നുംഖോറില്‍ നടന്‍ അമിത് ചക്കാലക്കല്‍ നേരത്തെ പലതവണ കസ്റ്റംസിന് മുന്നില്‍ ഹാജരായി രേഖകള്‍ ഹാജരാക്കായിരുന്നു.ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാന വ‍്യാപകമായി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 150 മുതൽ‌ 200 വരെ വാഹനങ്ങൾ കേരളത്തിലുള്ളതായി കണ്ടെത്താൻ സാധിച്ചെന്നും ഇതിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തുവെന്നും കസ്റ്റംസ് കമ്മിഷണർ ടിജു തോമസ് നേരത്തെ വ‍്യക്തമാക്കിയിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0