രാമ എന്ന് വിളിപ്പേരുള്ള മനോജ് രാമൻ എന്ന സ്ഥാനാർത്ഥി അയന്തി പതിനഞ്ചാം വാർഡിൽ ശ്രദ്ധേയനാകുന്നു.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 24, 2025 - 14:19
Nov 24, 2025 - 14:21
രാമ എന്ന് വിളിപ്പേരുള്ള മനോജ് രാമൻ എന്ന സ്ഥാനാർത്ഥി അയന്തി പതിനഞ്ചാം  വാർഡിൽ   ശ്രദ്ധേയനാകുന്നു.

2025 ഡിസംബർ 9 ലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അയന്തി 15-ാം വാർഡിൽ നിന്നും ജനവിധി തേടു കയാണ് മനോജ്‌ രാമൻ. വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യു.വിൽ ചെറുന്നിയൂർ ഹൈസ്‌കൂൾ ലീഡറായി. യൂത്ത് കോൺഗ്രസ്സിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ അദ്ദേഹം 2020 ൽ 7-ാ ം വാർഡിൽ നിന്നും ജനപ്രതിയാകാൻ ലഭിച്ച അവസരത്തിലൂടെ ഗ്രാമപ ഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാനായി. ആയുർവേദം, ഹോമിയോ, മൃഗാശുപത്രികൾക്ക് സ്വന്തമായി കെട്ടിട സമുച്ഛയം ശിവൻനട വലിയകുളം നവീകരിച്ച് അടക്കമുള്ള വിവിധ പദ്ധതികളിൽ സ്ഥിരോത്സാഹ പങ്കാളിയായി

നിരവധി പ്രശ്ന‌ങ്ങൾ അഭിമുഖീകരിക്കുന്ന അയന്തി വാർഡിൻ്റെ വിവിധ പ്രശ ങ്ങൾ നേരിട്ടറിയാവുന്ന ഒരാളെന്ന നിലയിൽ അയന്തി പതിനഞ്ചാം വാർഡിൻ്റെ സർവ്വതോ ന്മുഖമായ വികസന പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി. പൊതു ആവശ്യങ്ങൾ നേടി യെടുക്കുന്നതിനും നിങ്ങളിലൊരുവാനായി നിന്ന് ആയവ നേടിയെടുക്കുന്ന പ്രവർത്തന ശൈലിയാണ് ഞാൻ നിങ്ങളുടെ മുന്നിൽ വയ്ക്കുന്നത്. മറ്റ് വാഗ്ദാനങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മനോജ് രാമന് രാമ എന്ന വിളിപ്പേരും ജനങ്ങൾ സമ്മാനിച്ചു. ഈ സ്നേഹവും അംഗീകാരവും ആണ് ജനസേവനത്തിനായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ വീണ്ടും പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0