അനധികൃത സ്വത്ത്: എഡിജിപി അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല, മുഖ്യമന്ത്രിക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 22, 2025 - 11:35
അനധികൃത സ്വത്ത്: എഡിജിപി അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല, മുഖ്യമന്ത്രിക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി

കൊച്ചി ∙ എഡിജിപി എം.ആർ.അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തുടർ നടപടികൾക്ക് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമ പ്രകാരം, സർക്കാർ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും അത് ഹാജരാക്കിയിട്ടില്ലെന്നുമുള്ള അജിത്കുമാറിന്റെ വാദം അംഗീകരിച്ചു ഹർജി ഭാഗികമായി അനുവദിച്ചാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. എന്നാൽ പരാതി റദ്ദാക്കണമെന്ന അജിത്കുമാറിന്റെ ആവശ്യം തള്ളി.വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ ഹൈക്കോടതി നീക്കി. സർക്കാർ നൽകിയ ഹർജിയിലാണു നടപടി. എന്നാൽ, പരാതിക്കാരനു പ്രോസിക്യൂഷൻ അനുമതി ലഭിച്ചതിനുശേഷം വിജിലൻസ് കോടതിക്കു തുടർ നടപടി സ്വീകരിക്കാമെന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരനു ബന്ധപ്പെട്ട അധികൃതരെ അനുമതിക്കായി സമീപിക്കാം. അന്വേഷണ റിപ്പോർട്ടുകളിൽ പ്രത്യേക കോടതിയുടെ കണ്ടെത്തലുകൾ അംഗീകരിക്കാനാവില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി അതും റദ്ദാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0