വി.എം. വിനുവിന് പകരക്കാരനായി; കല്ലായി ഡിവിഷനിൽ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 21, 2025 - 09:59
Nov 21, 2025 - 10:10
വി.എം. വിനുവിന് പകരക്കാരനായി; കല്ലായി ഡിവിഷനിൽ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കല്ലായി ഡിവിഷനിൽ സെലിബ്രിറ്റി സ്ഥാനാർഥി സംവിധായകൻ വി.എം. വിനുവിന് പകരം പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ മത്സരിപ്പിക്കാൻ കോൺഗ്രസ്. പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാർഥി.നേരത്തെ വിനുവിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും മേയർ സ്ഥാനാർഥിയായി അവതരിപ്പിക്കുകയും ചെയ്തെങ്കിലും വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ പകരം സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരികയായിരുന്നു. വിനുവിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0