മണ്ഡലകാല ചിറപ്പ് മഹോത്സവം എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ.

റിപ്പോർട്ട് :ബൈഷി കുമാർ

Nov 21, 2025 - 07:07
മണ്ഡലകാല ചിറപ്പ് മഹോത്സവം എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ.

        ശ്രീനാരായണ സമിതി കോമ്മസാന്ദ്ര, എസ് എൻ നഗറിലെ ശ്രീ അയ്യപ്പസ്വാമി- ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നവംബർ 19( വൃശ്ചികം 3 ) ബുധനാഴ്ച രമേശ് റെഡ്ഡിയും കുടുംബവും ക്ഷേത്രത്തിൽ അയ്യപ്പ ഭജനയും, തുടർന്ന് അന്നദാനവും വഴിപാടായി നടത്തി. 

വൈകീട്ട് 6 മണിക്ക് അശോക് ഗോപിനാഥന്റെ നേതൃത്വത്തിൽ വോയിസ്‌ ഓഫ് സന്നിധിയുടെ അയ്യപ്പ ഭജന നടന്നു തുടർന്ന് അന്നദാനവും നടത്തി. വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഷിനൂൺ സി പി, അമ്പലം കമ്മിറ്റി വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ, ബിജിമോൻ, യുഗേഷ്, അനീഷ്, ജയാ ചന്ദ്രൻ, പ്രഭ ഉണ്ണിക്കൃഷ്ണൻ, സലീല ശശി, അമൃത എം, നാൻസി ജെ, വിജി ബി, ബിന്ദു, മണി മുതലായവർ നേതൃത്വം നൽകി. വൃശ്ചികമാസം 1-ാം തീയതി മുതൽ മകരവിളക്ക് ദിവസം വരെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടത്തിവരുന്നു. വൃതമെടുത്ത് മാലയിട്ട സ്വാമിമാർക്ക് വിരിവയ്ക്കാനുള്ള പ്രത്യേക സൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. മണ്ഡലകാല പൂജകളിൽ ഭാഗമാകുവാൻ എല്ലാ ഭക്തരേയും സാദരം ക്ഷണിച്ചുകൊളളുന്നുവെന്ന് ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

08025510277, 08025548133, 9980812162, 9886709134.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0