ധർമേന്ദ്ര പൂർണ ആരോഗ്യവാൻ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്, ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താരത്തിന്റേ ആരോഗ്യനില മോശമായിരുന്നു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 19, 2025 - 21:43
ധർമേന്ദ്ര പൂർണ ആരോഗ്യവാൻ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്, ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താരത്തിന്റേ ആരോഗ്യനില മോശമായിരുന്നു

മുംബൈ: ഇന്ത്യൻ അഭ്രപാളിയിലെ ഇതിഹാസം ധർമേന്ദ്രയുടെ ആരോഗ്യനില പൂർണതൃപ്തികരമാണെന്നു കുടുംബാംഗങ്ങൾ. മഹാനായ കലാകാരനെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കുടുംബം അഭ്യർഥിച്ചു.89കാരനായ താരത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഒക്ടോബർ 31ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കുശേഷം ഒരാഴ്ച‌ മുമ്പാണ് അദ്ദേഹം വസതിയിലേക്കു മടങ്ങിയത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ധർമേന്ദ്രയുടെ ആരോഗ്യനില മോശമായിരുന്നുവെന്നും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ദിവസങ്ങളോളം കഴിഞ്ഞിരുന്നതെന്നും അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡാക്ട‌ർ പ്രസ്താവനയിൽ പറഞ്ഞു.അദ്ദേഹത്തിന്റെ്റെ ചികിത്സ വീട്ടിൽ തുടരുമെന്നും ഡോക്‌ടർ അറിയിച്ചു. ധർമേന്ദ്രയുടെ കുടുംബവും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കുകയും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നു മാധ്യമങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.നടന്റെ ആരോഗ്യസ്ഥിതി ആരാധകരിലും മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതു പലതവണ ആശയക്കുഴപ്പത്തിനു കാരണമായി. അദ്ദേഹം അന്തരിച്ചതായി മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷാമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കെ, ഭാര്യ ഹേമ മാലിനി, മൂത്ത മകൻ സണ്ണി ഡിയോൾ, മകൾ ഇഷ ഡിയോൾ എന്നിവർ വാർത്ത നിഷേധിക്കുകയും തെറ്റായ വാർത്തയാണെന്നു പ്രതികരിക്കുകയും ചെയ്‌തു.മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. എന്റെ അച്ഛൻ ആരോഗ്യവാനാണ്. സുഖം പ്രാപിച്ചുവരുന്നു. എല്ലാവരും ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകാൻ അഭ്യർത്ഥിക്കുന്നു. അച്ഛൻ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിച്ചവർക്കു നന്ദി...' ഇഷ ഡിയോൾ ഇൻസ്റ്റഗ്രാമിൽ എഴുതി.

ധർമേന്ദ്രയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിനെതിരേ ഭാര്യയും ബോളിവുഡ് നടിയുമായ ഹേമമാലിനിയും വിമർശിച്ചു. അദ്ദേഹം അന്തരിച്ചതായി വാർത്തകൾ പ്രചരിക്കുന്നതിനിടെയായിരുന്നു ഹേമമാലിനിയുടെ ശക്തമായ പ്രതികരണം.ഇത്

'പൊറുക്കാനാവാത്തതാണ്.ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള മാധ്യമങ്ങൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും.

ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഹേമമാലിനി എഴുതി.

സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഗോവിന്ദ തുടങ്ങിയ സൂപ്പർ താരങ്ങൾ ധർമേന്ദ്രയെ ആശുപത്രിയിൽ പ്ര വേശിച്ചിരുന്നു.ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഹേമമാലിനി എഴുതി.

സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഗോവിന്ദ തുടങ്ങിയ സൂപ്പർ താരങ്ങൾ ധർമേന്ദ്രയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0