മകളെ മൂന്നുതവണ ബലാത്സംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ...

റിപ്പോർട്ട് :ബൈഷി കുമാർ

Nov 19, 2025 - 19:49
മകളെ മൂന്നുതവണ ബലാത്സംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ...

മഞ്ചേരി പതിനൊന്നു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് മഞ്ചേരി സ്പെഷൽ M പോക്സോ കോടതി വിവിധ വകുപ്പുകളിലായി 178 വർഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയെയാണ് ജഡ്‌ജ് എ.എം.അഷ്റഫ് ശിക്ഷിച്ചത്. 2022ലും 2023ലുമായി പിതാവ് മൂന്നു തവണ കളിയെ ലൈംഗികമായി ഡിപ്പിച്ചെന്നാണ് കേസ്.അരീക്കോട് പൊലീസ് ഇൻസ്പെക്ടറായിരുന്ന എം.അബ്ബാസ് അലിയാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്ത‌തും കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.സോമസുന്ദരൻ 17 സാക്ഷികളെ കോടതി മുൻപാകെ വിസ്‌തരിച്ചു. 21 രേഖകളും ഹാജരാക്കി.പോക്സോ ആക്ടിലെ മൂന്നു വകുപ്പുകളിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 വകുപ്പിലും നാൽപതു വർഷം വീതമാണ് കഠിന തടവ്. രണ്ടു ലക്ഷം വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവും അനുഭവിക്കണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0