തലനാട് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരു ന്നു കടന്നൽ ആക്രമണം. കടന്നൽ കുത്തേറ്റത് സംസാരശേഷിയില്ലാത്ത ആൾക്ക്. ആശുപതിയിൽ എത്തിച്ചപ്പോഴേയ്ക്കും ശരീരത്തിന്റെ നിറം പോലും മാറിയിരുന്നു
റിപ്പോർട്ട് :ബൈഷി കുമാർ
ഈരാറ്റുപേട്ട: തലനാട് പഞ്ചായത്ത്
ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു.
താളനാനിക്കൽ ജസ്റ്റിൻ (50) ആണ് മരിച്ചത്.സ്വന്തം കൃഷിയിടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ കടന്നൽ ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ ഓടി സമീപത്ത് വീട്ടിലെത്തി. തുടർന്ന് തലനാട് സബ് സെൻന്ററിലേക്ക് എത്തിച്ചു.
അപ്പോഴേക്കും ശരീരം നിറം മാറിയിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0