ശബരിമലയിൽ സർക്കാർ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറുന്നു. ചെയ്യേണ്ട കാര്യങ്ങളൊന്നും സർക്കാർ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ നടത്തണം: കെ.സി വേണുഗോപാൽ
റിപ്പോർട്ട് :ബൈഷി കുമാർ
പത്തനംതിട്ട: ശബരിമലയിൽ
സർക്കാർ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല.ചെയ്യേണ്ട കാര്യങ്ങളൊന്നും സർക്കാർ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ നടത്തണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
'സംസ്ഥാന സർക്കാരിന്റെ പൂർണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ ഇക്കാര്യം ഇവർ പൂർണമായും അവഗണിക്കുകയായിരുന്നു. മുൻകാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകൾ നടത്താറുണ്ട്.എല്ലാ ഏജൻസികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകൾ നടത്താറുണ്ട്. എന്നാൽ, ഇത്തവണ അതൊന്നും കണ്ടില്ല.' കെ.സി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0