കടന്നൽ കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മരത്തിൽ നിന്നു വീണ നാൽപ്പത്തിയാറുകാരൻ മരിച്ചു, കൂട് തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിന് കടന്നൽ കുത്തേൽക്കുകയായിരുന്നു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 12, 2025 - 17:35
കടന്നൽ കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മരത്തിൽ നിന്നു വീണ നാൽപ്പത്തിയാറുകാരൻ മരിച്ചു, കൂട് തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിന് കടന്നൽ കുത്തേൽക്കുകയായിരുന്നു

തൊടുപുഴ: ഇടുക്കി മുട്ടത്ത് കടന്നൽ

കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മരത്തിൽ നിന്നു വീണ നാൽപ്പത്തിയാറുകാരൻ മരിച്ചു.മുട്ടം ഇല്ലിചാരി വെട്ടിക്കൽ വീട്ടിൽ സുരേഷ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.

മുട്ടം പുറവിളയിൽ മരത്തിൽ ഉണ്ടായിരുന്ന കൂട് തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിന് കടന്നൽ കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ബോധരഹിതനായി മരത്തിൽ നിന്ന് താഴെ വീണു. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0