വിദ്യാലയങ്ങൾ തുറക്കുന്നു. ശിവഗിരിയിൽ വിദ്യാർത്ഥി സാന്നിധ്യം ഏറുന്നു..
വിദ്യാലയങ്ങൾ തുറക്കുന്നു. ശിവഗിരിയിൽ വിദ്യാർത്ഥി സാന്നിധ്യം ഏറുന്നു..
വിദ്യാലയങ്ങൾ തുറക്കുന്നു : ശിവഗിരിയിൽ വിദ്യാർത്ഥി സാന്നിധ്യം ഏറുന്നു
ശിവഗിരി : മധ്യേവനലവധിയെ തുടർന്ന് വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നോടിയായി ശിവഗിരിയിൽ വിദ്യാർഥികളുടെ സാന്നിധ്യം ഏറെയാകുന്നു. വിവിധ സംഘടനകളും എസ്.എൻ.ഡി.പി ശാഖകളും ബാലവേദികളും ഗുരുധർമ്മ പ്രചരണ സഭയുടെ കീഴിലുള്ള ബാലസഭകളിൽ നിന്നും നിതേ്യനെ വിദ്യാർഥികളെ എത്തിക്കുന്നുണ്ട്. വിദ്യാദേവത ശാരദാദേവിയുടെ സന്നിധിയിൽ നിന്നും പ്രസാദമായി ലഭിക്കുന്ന പേന സ്കൂൾ വർഷാരംഭ ദിനത്തിൽ മുതലേ ഉപയോഗിക്കുന്നതിനായി വന്നുപോകുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും പേന സ്വീകരിക്കുകയും ചെയ്യുന്നു. ശാരദാ മഠത്തിലും വെദിക മഠത്തിലും മഹാസമാധിയിലും ദർശനവും പ്രാർത്ഥനയും നടത്തുന്നതിനൊപ്പം ഗുരുദേവ റിക്ഷാ മണ്ഡപത്തിലും ബോധാനന്ദസ്വാമി സമാധിപീഠത്തിലും ദർശനം നടത്താറുണ്ട്. ശിവഗിരിയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സന്യാസി ശ്രഷ്ഠർ പ്രാർത്ഥനയും ഗുരുദർശനവും പകർന്നാണ് മടക്കി അയക്കുക. സ്കൂൾ തുറക്കുന്ന ജൂൺ രണ്ടുവരെ വിദ്യാർത്ഥികളുടെ വർദ്ധിച്ച തോതിലുള്ള ശിവഗിരി സന്ദർശനമുണ്ടാകും. ഇന്നലെ കോട്ടയം ചെങ്ങളം എസ്.എൻ.ഡി.പി ശാഖയിൽ നിന്നും വില്ലൂന്നി ശാഖയിൽ നിന്നുമുള്ള കുട്ടികൾ ശാഖാ ഭാരവാഹികൾക്കൊപ്പം എത്തിയിരുന്നു. സ്വാമി അസംഗാനന്ദഗിരി ഇവർക്കായി ക്ലാസ് നയിച്ചു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0